മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ പി.ജി.യിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: മലയാളിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ  വിജ്ഞാൻ നഗറിലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്ന് സൗപർണികയിൽ സി.കെ. സന്ദീപ് ശശികുമാർ നമ്പ്യാരെയാണ്(30) മരിച്ച നിലയിൽ കണ്ടത്. സി.ജി.ഐ. കമ്പനിയിൽ സയന്റിഫിക് കൺസൾട്ടന്റായിരുന്നു. വിജ്ഞാൻ നഗറിലാണ് സന്ദീപ് താമസിച്ചിരുന്നത്.

ശനിയാഴ്ച വീട്ടിൽനിന്ന് സന്ദീപിന്റെ മൊബൈലിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് വീട്ടുകാർ നഗരത്തിൽ താമസിക്കുന്ന ബന്ധുവിനെ വിവരമറിയിച്ചു. ഉച്ചയോടെ ബന്ധു പേയിങ്ഗസ്റ്റ് സ്ഥാപനത്തിലെത്തി മുറിയുടെ ജനൽ തുറന്ന് പരിശോധിച്ചപ്പോഴാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എച്ച്. എ.എൽ. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

തിങ്കളാഴ്ച ബൗറിങ് ആശുപത്രിയിൽ നടന്ന മൃതദേഹ പരിശോധനയ്ക്കുശേഷം സംഘമിത്ര കർണാടകയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു. ശശികുമാർ നായരുടെയും പത്മജയുടെയും മകനാണ്. സഹോദരൻ: സച്ചിൻ. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30-ന് അഴീക്കോട് എൻ. എസ്. എസ്. ശാന്തിതീരം ശ്മശാനത്തിൽ.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts