അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്- യുജി) എഴുതാനുള്ള പ്രായ പരിധി നീട്ടി.

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്- യുജി) എഴുതാനുള്ള പ്രായ പരിധി നീട്ടി. ഇതോടെ 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശന പരീക്ഷ എഴുതാനാകും. സുപ്രീം കോടതിയാണ് ഇതിനുള്ള അനുമതി നല്‍കിയത്. അതേസമയം 2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കി.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

നേരത്തേ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു. അതേസമയം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സി.ബി.എസ്.ഇ ആണെന്ന് കോടതി വ്യക്തമാക്കി.

കൂടാതെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച കൂടി നീട്ടി നല്‍കിയിട്ടുണ്ട്. നവംബര്‍ 30 ആയിരുന്നു അവസാന തിയ്യതി. മെയ് അഞ്ചിനാണ് പ്രവേശന പരീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts