നടിയും ഗായികയുമായ വസുന്ധര ദാസിനെ പിന്തുടര്‍ന്ന് അധിക്ഷേപിച്ച കാബ് ഡ്രൈവര്‍ക്ക് എതിരെ കേസ്.

ബെംഗളൂരു : നടിയും ഗായികയുമായ വസുന്ധരാ ദാസിനെ, കാബ് ഡ്രൈവർ അധിക്ഷേപിച്ചതായി മല്ലേശ്വരം പൊലീസിൽ പരാതി.ഡ്രൈവർക്കെതിരെ കേസെടുത്തു. കഴിഞ്ഞ 29ന് മർഗോസ റോഡ് 13 ക്രോസ് ബസ് സ്റ്റാൻഡിനു സമീപം മല്ലേശ്വരം സിഗ്നലിനു സമീപമാണു സംഭവം.

കാർ ഓടിച്ചുപോകുകയായിരുന്ന വസുന്ധരാ ദാസിനെ നാലു കിലോമീറ്ററോളം പിന്തുടർന്ന കാബ് ഡ്രൈവർ, തടഞ്ഞുനിർത്തി പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനു തയാറാകാത്തതിനെ തുടർന്ന് അസഭ്യം ചൊരിഞ്ഞെന്നാണു പരാതി. സിഗ്നലിൽ കാത്തു കിടന്ന കാബിന് ഇടത്തേക്കു തിരിയാൻ അവസരം നൽകാതെ, വസുന്ധരാ ദാസിന്റെ കാർ മറികടന്നു പോയതാണ് പ്രകോപനത്തിനു പിന്നിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ
  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us