തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചരിത്രം തിരുത്തി ഒരാള്‍!

മധ്യപ്രദേശ്: ഇന്ത്യന്‍ ചരിത്രം തിരുത്തി കുറിയ്ക്കാനൊരുങ്ങി മധ്യപ്രദേശ് സ്വദേശി സുന്ദീപ് ശുക്ല. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണ് ബധിരനും മൂകനുമായ സുന്ദീപ് ശുക്ല.

1998 ല്‍ ട്രാന്‍സ്‌ജെന്‍ഡറായ ഷബ്‌നം മൗസി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു ഏടായിരുന്നു. അതിന് ശേഷം ഇത് ആദ്യമായാണ് മറ്റൊരു ചരിത്രം തിരഞ്ഞെടുപ്പ് കാലത്ത് സൃഷ്ടിക്കപ്പെടുന്നത്.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഇന്‍ഫോസിസ് എന്‍ഞ്ചീനിയര്‍ ആയ സുന്ദീപ് തന്‍റെ ജോലി ഉപേഷിച്ചാണ് രാഷ്ട്രീയ പ്രവേശനത്തിന് എത്തുന്നത്.

മധ്യപ്രദേശിലെ മുന്‍ നിര പാര്‍ട്ടികളായ ബിജെപിയുടെയോ കോണ്‍ഗ്രസിന്‍റെയോ സ്ഥാനാര്‍ത്ഥിയാകാതെ സ്വതന്ത്രനായാണ് സുന്ദീപ് ശുക്ല മത്സരിക്കുന്നത്.

സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെയും ശാരീരികവൈകല്യം അനുഭവിക്കുന്നവരെയും സഹായിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ദ്വിഭാഷി സഹായത്തോടെ സുന്ദീപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരു അവസരമാണ് ഞാന്‍ നിങ്ങളോട് ചോദിക്കുന്നതെന്നും ജനങ്ങളുടെ അമൂല്യമായ വോട്ട് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടികള്‍ക്ക് നല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
[masterslider id="10"]

Related posts