ക്രിക്കറ്റ് താരങ്ങള്‍ ബിജെപി സ്ഥാനാര്‍ഥികള്‍… ധോണിയും ഗംഭീറും മല്‍സരിക്കും?

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. എന്തുവില കൊടുത്തും വിജയം നേടാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്.

അതിനായി വന്‍ തരനിരയെയാണ് മല്‍സര രംഗത്ത്‌ ബിജെപി ഇത്തവണ ഇറക്കുന്നതെന്ന് സൂചന. സിനിമാ താരങ്ങള്‍ക്ക് പുറമെ, ക്രിക്കറ്റ് താരങ്ങളും ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിക്കുമെന്നാണ് പുതിയ  വാര്‍ത്ത.

കേരളത്തില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മല്‍സരിക്കുമെന്നായിരുന്നു വിവരം. എങ്കിലും, എന്‍റെ ജോലി നന്നായി ചെയ്യട്ടേ എന്നായിരുന്നു ഈ വിഷയത്തില്‍ മോഹന്‍ലാലിന്‍റെപ്രതികരണം. മോഹന്‍ലാല്‍ അത്തരം ഒരു വിഡ്ഡിത്തം ചെയ്യില്ലെന്നാണ് മറ്റു പാര്‍ട്ടി നേതാക്കളും അഭിപ്രായപ്പെട്ടു.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

എന്നാല്‍ ഇപ്പോള്‍ ബിജെപിയ്ക്കുവേണ്ടി ക്രിക്കറ്റ് താരങ്ങളായ ധോണിയും ഗംഭീറും മൈതാനത്ത് ഇറങ്ങുമെന്നാണ് സൂചന. ഈ താരങ്ങളുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ ബിജെപിയ്ക്കുവേണ്ടി ബാറ്റെടുക്കുമ്പോള്‍ എംഎസ് ധോണി സ്വന്തം നാടായ ജാര്‍ഖണ്ഡിലാവും മത്സരിക്കുക എന്നാണ് സൂചന. ധോണിയുടെ പ്രഭാവം രാജ്യത്ത് മൊത്തമുള്ള പ്രചാരണത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ക്യാപ്റ്റനായതു കൊണ്ടുതന്നെ അദ്ദേഹം ദക്ഷിണേന്ത്യയില്‍ ഹിറോയാണെന്ന് ബിജെപിയുടെ വിലയിരുത്തല്‍.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

എന്നാല്‍ ഈ വിഷയത്തില്‍ ധോണിയും ഗംഭീറും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts