ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയുടെ ഇത് രണ്ടാം പ്രസവം!

ബെളഗാവി: ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയുടെ ഇത് രണ്ടാം പ്രസവം. കോലാപൂർ താലൂക്കിലെ യെല്ലവ്വ മയൂർ ഗെയ്ക്ക്‌വാദ് എന്ന 23 കാരിയാണ് രണ്ടുവർഷത്തിനിടെ രണ്ടു കുഞ്ഞുങ്ങൾക്ക് ട്രെയിനിനുള്ളിൽ ജൻമം നൽകിയത്.

മൂന്നാമത്തെ പ്രസവത്തിനായി കോലപൂരിലെ വാടക വീട്ടിൽ നിന്ന് റായ്ബാഗിലെ സ്വന്തം വീട്ടിലേക്ക് പോകുവാൻ വേണ്ടിയാണ് യെല്ലവ്വ, ഹരിപ്രിയ എക്സ്പ്രസിൽ കയറിയത്. ട്രെയിൻ മഹാരാഷ്ട്ര അതിർത്തിയിലെ ചിഞ്ചാലി റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ യെല്ലവ്വക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് കോച്ചിലെ യാത്രക്കാരെ ഒഴിവാക്കി വനിതാ യാത്രക്കാർ ചേർന്ന് പ്രസവത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. റായ്ബാഗ് സ്റ്റേഷനിൽ നിന്ന് ആംബുലൻസിൽ യെല്ലവ്വയേയും ആൺകുഞ്ഞിനേയും സമീപത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

കോലാപൂരിൽ വീട്ടുജോലി ചെയ്യുന്ന യെല്ലവ്വയുടെ ആദ്യ പ്രസവം സ്വന്തം വീട്ടിലായിരുന്നു. രണ്ടു കൊല്ലം മുൻപും പ്രസവത്തിന് വീട്ടിലേക്ക് വരുന്ന വഴി ഹട്ടകംഗല റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിലാണ് രണ്ടാമത്തെ ആൺകുഞ്ഞിനു ജന്മം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts