പാന്‍മസാല നല്‍കിയില്ല; ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാന്‍മസാല നല്‍കിയില്ലെന്നാരോപിച്ച് ദളിത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. മഥുരയിലെ സപോഹയില്‍ ഇന്നലെയായിരുന്നു സംഭവം. മുപ്പത്തിരണ്ടുകാരനായ പര്‍ദേസിയാണ് ആക്രമണത്തിനു ഇരയായത്.

പര്‍ദേശി എന്ന 32 വയസ്സുകാരന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നവഴി രാജുവും രാഹുല്‍ ഠാക്കൂറും ഇയാളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പാന്‍മസാല ആവശ്യപ്പെട്ടു. പാന്‍മസാല നല്‍കാന്‍ വിസമ്മതിച്ച പരദേശിയുടെ ദേഹത്ത് പെട്ടെന്ന് അവര്‍ മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തു.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

സംഭവം കണ്ട നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് ശതമാനം പൊള്ളലേറ്റ പര്‍ദേശി ഇപ്പോള്‍ മഥുരയിലെ ജില്ലാ ആശുപതിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പോലീസ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷപമുണ്ട്. മാത്രമല്ല സംഭവത്തെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ട്. ചിലര്‍ പറയുന്നത് പാന്‍മസാല നല്‍കാത്തതിനാല്‍ ഠാക്കൂര്‍ പരദേശിയെ തല്ലുകയും ഇതില്‍ മനംനൊന്ത് പരദേശി സ്വയം മണ്ണെണ്ണ ഒഴിച്ചു തീകത്തിച്ചു എന്നൊക്കെയാണ്.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പോലീസിന്‍റെ പ്രാഥമിക റിപ്പോട്ടിലും ഇതാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
[masterslider id="10"]

Related posts