വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തന്റെ സ്വന്തം മണ്ഡലമായ കനകപുര സന്ദർശിക്കാനായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നമ്മ മെട്രോയിൽ യാത്ര ചെയ്തു. ഇന്ന് രാവിലെ വിധാൻ സൗധയിൽ നിന്നാണ് അദ്ദേഹം മെട്രോ ട്രെയിനിൽ യാത്ര തിരിച്ചത്.

സാധാരണ യാത്രക്കാരെപ്പോലെ മെട്രോയിൽ സഞ്ചരിച്ച മുഖ്യമന്ത്രി, യാത്രയ്ക്കിടയിൽ ബെംഗളൂരുവിലെ മെട്രോ ശൃംഖലയുടെ നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന പുതിയ കണക്റ്റിവിറ്റി പദ്ധതികളെക്കുറിച്ചും ഒപ്പമുണ്ടായിരുന്ന ഉന്നത ബി.എം.ആർ.സി.എൽ (BMRCL) ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രധാന വിവരങ്ങൾ ശേഖരിച്ചു.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

മുഖ്യമന്ത്രിയെ പെട്ടെന്ന് മെട്രോ ട്രെയിനിൽ കണ്ട സഹയാത്രികരും പൊതുജനങ്ങളും ആദ്യം അത്ഭുതപ്പെട്ടെങ്കിലും പിന്നീട് വലിയ സന്തോഷം പ്രകടിപ്പിച്ചു. യാത്രക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന മുഖ്യമന്ത്രിയോടൊപ്പം സെൽഫികളിയെടുത്താണ് മെട്രോ യാത്രക്കാർ ഈ നിമിഷം ആഘോഷമാക്കിയത്.

യാത്രയിലുടനീളം ട്രെയിനിലുണ്ടായിരുന്ന കുട്ടികളോടും കോളേജ് വിദ്യാർത്ഥികളോടും കൈ കുലുക്കിയ ഡി.കെ. ശിവകുമാർ, അവരുടെ പഠനകാര്യങ്ങളും മറ്റ് ക്ഷേമവിവരങ്ങളും സ്നേഹാന്വേഷണം നടത്തി.

വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷൻ വരെയാണ് മുഖ്യമന്ത്രി മെട്രോയിൽ സഞ്ചരിച്ചത്. തുടർന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനിൽ ഇറങ്ങിയ അദ്ദേഹം അവിടെ നിന്നും റോഡ് മാർഗ്ഗം തന്റെ സ്വന്തം മണ്ഡലമായ കനകപുരയിലേക്ക് യാത്ര തിരിച്ചു. മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മണ്ഡല സന്ദർശനത്തെ വരവേൽക്കാൻ വൻ ജനസാവലിയാണ് കനകപുരയിൽ കാത്തുനിൽക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts