വരുന്നൂ ഹംപിയിൽ ടൂറിസം സർവ്വകലാശാല.

ബെള്ളാരി: ചരിത്രനഗരമായ ഹംപിയിൽ ടൂറിസം സർവകലാശാല ആരംഭിക്കാൻ പദ്ധതി. ബജറ്റിൽ മൂന്ന് കോടിരൂപയാണ് പ്രാരംഭപ്രവർത്തനങ്ങൾക്കായി വകയിരുത്തിയിരിക്കുന്നത്. ഹംപി കമലാപുരയിലെ കന്നഡ സർവകലാശാലയോട് ചേർന്ന് 228 ഏക്കർ ഭൂമിയാണ് സർവകലാശാലയ്ക്കായി ഏറ്റെടുക്കുന്നത്.

ടൂറിസത്തിൽ ഡിഗ്രി, പിജി കോഴ്സുകളും ഹ്രസ്വകാല കോഴ്സുകളുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഹംപി യുനെസ്കോയുടെ പൈതൃക പട്ടികയിലും ഇടം പിടിച്ചിരുന്നു. ആഭ്യന്തര സഞ്ചാരികൾക്കൊപ്പം വിദേശ സഞ്ചാരികൾ ഏറെ എത്തുന്ന ഹംപിയിൽ ടൂറിസം സർവകലാശാല ആരംഭിക്കുന്നത് വിനോദസഞ്ചാരമേഖലയ്ക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us