ബെംഗളൂരുവിൽ ഡെലിവറി ബോയിയുടെ മർദ്ദനമേറ്റ മലയാളി യുവാവിന്റെ മൂക്കിന്റെ അസ്ഥി ഒടിഞ്ഞു

ബെംഗളൂരു: ഓൺലൈനായി ലഘുഭക്ഷണം ഓർഡർ ചെയ്ത മലയാളി യുവാവിന് ഡെലിവറി ബോയിയുടെ ക്രൂരമർദ്ദനം. കോറമംഗല എട്ടാം ബ്ലോക്കിൽ താമസിക്കുന്ന പോളിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ മൂക്കിന്റെ അസ്ഥി ഒടിഞ്ഞ പോൾ ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങി.

മാർച്ച് 7-ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ‘ബ്ലിങ്കിറ്റ്’ ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാനായെത്തിയ ഡെലിവറി ബോയ് ആദ്യം നാലാം നിലയിലേക്കാണ് പോയത്. എന്നാൽ താൻ രണ്ടാം നിലയിലാണ് താമസമെന്നും അവിടേക്ക് വരാനും പോൾ ആവശ്യപ്പെട്ടു. തുടർന്ന് രണ്ടാം നിലയിലെത്തിയ ഡെലിവറി ബോയ് പോളുമായി തർക്കത്തിലേർപ്പെടുകയും അത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

വാക്കുതർക്കത്തിനിടെ ഡെലിവറി ബോയ് പോളിന്റെ മുഖത്ത് ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മൂക്കിനും ചുണ്ടിനും ഗുരുതരമായി പരിക്കേറ്റു. പിന്നീട് നടത്തിയ എക്സ്-റേ പരിശോധനയിലാണ് മൂക്കിന്റെ അസ്ഥിക്ക് ഒടിവുണ്ടെന്ന് കണ്ടെത്തിയത്. നഗരത്തിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പോൾ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് തിരിച്ചു.

സംഭവത്തിൽ കോറമംഗല പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പ്രകോപിപ്പിച്ച കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഡെലിവറി ബോയിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts