അമേരിക്കയുടെ വാണിജ്യ ഉപഗ്രഹം ബ്ലൂബേഡ് 6-ന്റെ വിക്ഷേപണം വീണ്ടും മാറ്റി ഐഎസ്ആർഒ; പുതുക്കിയ തിയതി അറിയാൻ വായിക്കാം

ബെംഗളൂരു : അമേരിക്കയുടെ ഏറ്റവും ഭാരമുള്ള വാണിജ്യ ഉപഗ്രഹമായ ബ്ലൂബേഡ് 6-ന്റെ വിക്ഷേപണം വീണ്ടും മാറ്റി ഐഎസ്ആർഒ. ഈ മാസം 24-ലേക്കാണ് മാറ്റിയത്.

ഈ മാസം 15-ന് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് 21-ലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് പുതിയ തീയതി ഐഎസ്ആർഒ പ്രഖ്യാപിച്ചത്.

24-ന് രാവിലെ 8.54-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഉപഗ്രഹവുമായി ഐഎസ്ആർഒയുടെ വിക്ഷേപണവാഹനമായ എൽവിഎം3 റോക്കറ്റ് കുതിച്ചുയരും.

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

അമേരിക്കയുടെ എഎസ്ടി സ്പെയ്‌സ് മൊബൈലിനുവേണ്ടിയാണ് 6.5 ടൺ ഭാരമുള്ള ഉപഗ്രഹം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കുന്നത്.

കോടികൾ ചെലവിട്ടുനിർമിച്ച ഭാരമേറിയ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിൽ പിഴവുകൾ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കൂടുതൽ പരിശോധനകൾ നടത്താനാണ് തീയതി നീട്ടിയതെന്ന് ആദ്യം വിക്ഷേപണം നീട്ടിവെച്ചപ്പോൾ ഐഎസ്ആർഒ അറിയിച്ചിരുന്നു.

ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേഡ് ഉപഗ്രഹത്തിന്റെ ദൗത്യം.

  ഹോസ റോഡ് ഇനി വെറും സ്റ്റേഷനല്ല, ഒരു ഹബ്ബാണ്! മെട്രോ യെല്ലോ ലൈൻ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മാറ്റങ്ങൾ

ഭൂമിയിലെ ഏതുഭാഗത്തുനിന്നും ബന്ധപ്പെടാനാവുന്നവിധത്തിൽ 2,400 ചതുരശ്രയടി വിസ്തീർണമുള്ള ആന്റിന ശൃംഖലയാണ് ഇതിലുള്ളത്. ഭൂമിയോടടുത്ത ഭ്രമണപഥത്തിലാവും ഉപഗ്രഹത്തിന്റെ സ്ഥാനം. ഈ വർഷം ഒക്ടോബറിലാണ് ഉപഗ്രഹം ഇന്ത്യയിലെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!
[masterslider id="10"]

Related posts

Click Here to Follow Us