കള്ളക്കടത്തുകാരുടെ സിനിമാ സ്റ്റൈലിലുള്ള നീക്കങ്ങൾ പൊളിച്ച് കസ്റ്റംസ് ;വിമാനത്തിൽ ഒളിപ്പിച്ച് കടത്താൻ നോക്കിയ ഒന്നര കിലോ സ്വർണം പിടികൂടി;

ബെംഗളൂരു ∙ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണം ഹൈദരാബാദിൽ പിടികൂടി. ദുബായിൽ നിന്നുള്ള യാത്രക്കാരൻ ബെതിറെഡ്ഡി, ബെംഗളൂരുവിൽനിന്നു കയറിയ സമുദ്ര റെഡ്ഡി എന്നിവരാണ് 45 ലക്ഷത്തോളം രൂപയുടെ സ്വർണവുമായി പിടിയിലായത്. വിദേശത്തുനിന്നു സ്വർണവുമായി കയറുന്നയാൾ സീറ്റിനടിയിൽ ഒളിപ്പിക്കുകയും ഇതു പിന്നീടു ബെംഗളൂരുവിൽനിന്നു കയറുന്ന ആഭ്യന്തര യാത്രക്കാരൻ പുറത്ത് എത്തിക്കുകയും ചെയ്യുക എന്നരീതിയിലായിരുന്നു ഇവരുടെ പദ്ധതിയെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

രഹസ്യ വിവരത്തെ തുടർന്ന് ബെതിറെഡ്ഡിയെ തടഞ്ഞ കസ്റ്റംസുകാർ ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണക്കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്.ഹൈദരാബാദിൽ എത്തിയ വിമാനത്തിൽ നടത്തിയ പരിശോധനയിൽ സീറ്റിനടിയിൽ ഒളിപ്പിച്ച സ്വർണ ബിസ്കറ്റുകൾ കണ്ടെടുത്തു.ഇതേ സീറ്റിൽ യാത്ര ചെയ്ത സമുദ്ര റെഡ്ഡിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു
[masterslider id="10"]

Related posts