ഡിമാർട്ട് സൗജന്യ വൗച്ചറുകൾ നൽകുന്നു എന്ന തരത്തിലുള്ള വ്യാജവാർത്ത ഷെയർ ചെയ്ത് കുടുങ്ങാതിരിക്കുക!

ബെംഗളൂരു : കുറച്ച് ദിവസങ്ങളായി വാട്സ് ആപ്പിൽ പങ്കുവക്കപ്പെടുന്ന ഒരു സന്ദേശമാണ് ” ഡിമാർട്ട് അതിന്റെ 17 മത്തെ വാർഷികം ആചരിക്കുന്ന വേളയിൽ 2500 രൂപയുടെ ഷോപ്പിംഗ് വൗച്ചറുകൾ നൽകുന്നു എന്നത് “എന്നിട്ട് ഒരു ഹൈപ്പർലിങ്കും നൽകിയിട്ടുണ്ട്.

ഇത്തരം വാർത്തകൾ തെറ്റാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുമെന്ന് മാത്രമല്ല, ഡിമാർട്ട് എന്ന സ്ഥാപനം ഈ വാർത്തയോട് പ്രതികരിച്ചിട്ടുമുണ്ട്.ഇത്തരം വൗച്ചറുകൾ ഞങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല ഇത്തരം ചതിക്കുഴികളിൽ വീണു പോകരുത് എന്നും ഡിമാർട്ട് തങ്ങളുടെ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നോട്ടീസ് ബോർഡുകളിലുടെ വ്യക്തമാക്കുന്നു.

ഡിമാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലും വിശദീകരണക്കുറിപ്പ് നൽകിയിട്ടുണ്ട്.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

തങ്ങൾക്കു വരുന്ന ഓരോ സന്ദേശം കണ്ണും പൂട്ടി ഫോർവേഡ് ചെയ്യേണ്ടതുണ്ടോ എന്ന് ഓരോ സോഷ്യൽ മീഡിയ ഉപയോക്താവും സ്വയം ചിന്തിക്കേണ്ടതാണ്.ഇത്തരം വാർത്തകളിലൂടെ അപമാനിക്കപ്പെടുന്ന സ്ഥാപനങ്ങൾ കോടതിയെ സമീപിക്കുകയാണെങ്കിൽ സന്ദേശം ഉണ്ടാക്കിയ വരും അത് ഷെയർ ചെയ്തവരും നിയമ സംവിധാനത്തിന്റെ മുന്നിൽ മറുപടി നൽകാൻ ബാദ്ധ്യസ്ഥരായിരിക്കും. നമ്മൾ പങ്കുവക്കുന്ന ഓരോ സന്ദേശവും ,അത് ഫോർവേഡ് ആയാലും സ്വയം സൃഷ്ടിച്ചതായാലും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ നമ്മൾ ബാദ്ധ്യസ്ഥരാണ് എന്നതാണ് നിയമം.

അഡിഡാസ്, ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ കമ്പനികളുടെ പേരിലും ഇത്തരം വ്യജപ്രചരണങ്ങൾ മുൻപും ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്, അവിടെ നൽകിയ ലിങ്കുകളിൽ അമർത്തി നമ്മൾ എത്തിപ്പെടുന്ന വെബ് പേജുകളിൽ നമ്മുടെ പേര് മൊബൈൽ നമ്പർ ഇ മെയിൽ ഐഡി എന്നിവ ചേർക്കുന്നതോടെ നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ വെബ് പേജ് ഉണ്ടാക്കിയ സൈബർ കുറ്റവാളികൾക്ക് ലഭിക്കുന്നു, ഇതുപയോഗിച്ച് നിങ്ങളുടെ ഇന്റർനെറ്റ് / ഫോൺ ബാങ്കിംഗിൽ അടക്കം കടന്നുകയറാൻ അവർക്ക് വലിയ ബുദ്ധിമുട്ടില്ല.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ഇത് ഷെയർ ചെയ്യുന്നതോടെ സ്വയം ചതിയിൽപ്പെട്ട നിങ്ങൾ സ്വന്തം സുഹൃത്തുക്കളേയും ബന്ധുക്കളേയും കൂടി അപകടത്തിൽ പെടുത്തുകയാണ്.

മുന്നിൽ വരുന്ന എന്തും ഫോർവേഡ് ചെയ്യുന്നതിനു മുൻപേ രണ്ട് വട്ടം ചിന്തിക്കുന്നത് ഭാവിയിൽ വരാവുന്ന നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ എപ്പോഴും നല്ലതായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts