ബെംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ പതിനാറുകാരിയെ മയക്കുമരുന്ന് നൽകി 6 ദിവസത്തോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതിന് രണ്ട് സ്ത്രീകളുൾപ്പെടെ ആറ് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 11 വെള്ളിയാഴ്ച, ആറു പേരെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

പതിനാറുകാരിയെ ആറ് പേർ ചേർന്ന് തുടർച്ചയായി ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ), തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, ബലാത്സംഗം, ജീവന് ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

തയ്യൽക്കാരായ അഗര സ്വദേശി കലാവതി (52), ബെംഗളൂരുവിലെ ബന്ദേപാല്യ സ്വദേശി രാജേശ്വരി (50), കോറമംഗല സ്വദേശി സത്യരാജു (43), കെ. യെലഹങ്ക സ്വദേശി ശരത് (38), ബേഗൂർ സ്വദേശി റഫീഖ് (38) എന്നിവരെയും ഹൊസൂരിലെ ഓട്ടോമൊബൈൽ കമ്പനിയിൽ ഡെപ്യൂട്ടി മാനേജരായ കേശവമൂർത്തിയും (47) അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts