രാജ്യത്ത് ആദ്യം; മുഴുവന്‍ ക്ലാസ് മുറികളും എസി; ഉദ്ഘാടനത്തിനൊരുങ്ങി എല്‍പി സ്‌കൂള്‍

രാജ്യത്തെ ആദ്യത്തെ ഫുള്‍ എയര്‍ കണ്ടീഷന്‍ഡ് ക്ലാസുമുറികളോട് കൂടിയ കേരളത്തിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ നിര്‍മാണം മലപ്പുറത്ത് പൂര്‍ത്തിയായി.

ഈ വരുന്ന ഞായറാഴ്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എംപി ഇടി മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും.

നൂറു വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ വിദ്യാഭ്യാസ വകുപ്പ് അതില്‍ പ്രവേശന അനുമതി നല്‍കിയിരുന്നില്ല.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

സ്‌കൂളിലെ എട്ട് പഴയ ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്എംറൂം എന്നിവയുള്‍പ്പെടെ മുഴുവന്‍ കെട്ടിടവും എയര്‍ കണ്ടീഷന്‍ ചെയ്താണ് പൂര്‍ത്തിയാക്കിയത്.

പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഗ്രൗണ്ട് ഫ്‌ലോറിന് പുറമേ, രണ്ട് നിലകളിലായാണ് പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികള്‍ നിര്‍മിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts