സംസ്ഥാനത്തിന് അധികമായി 1200 മെഡിക്കൽ സീറ്റുകൾ കൂടി

ബെംഗളൂരു : രാജ്യത്ത് ഈവർഷം അധികമായി അനുവദിച്ച മെഡിക്കൽ സീറ്റുകളിൽ കൂടുതൽ ലഭിച്ചത് കർണാടകത്തിന്.

1,200 സീറ്റുകളാണ് ഈവർഷം അധികമായി സംസ്ഥാനത്തിന് ലഭിച്ചത്.

ഇതോടെ, സംസ്ഥാനത്തെ ആകെ മെഡിക്കൽ സീറ്റുകളുടെ എണ്ണം 12,395-ൽനിന്ന് 13,595 ആയി ഉയർന്നു.

സ്വകാര്യ മെഡിക്കൽ കോളേജുകളിലേതടക്കമുള്ള സീറ്റുകളുടെ എണ്ണമാണിത്.

മറ്റ് എല്ലാ സംസ്ഥാനങ്ങൾക്കുമായി ആകെ 4894 സീറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

കർണാടകത്തിൽ ആകെ 72 മെഡിക്കൽ കോളേജുകളാണുള്ളത്. ഇതിൽ 16 മെഡിക്കൽ കോളേജുകൾക്കായി 900 സീറ്റുകൾക്കും പുതുതായി മൈസൂരുവിൽ തുടങ്ങിയ മെഡിക്കൽ കോളേജിൽ 100 സീറ്റുകൾക്കും ദേശീയ മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകി.

ഇതിനൊപ്പം ഒരു മെഡിക്കൽ കോളേജിൽ മുൻപ് തടഞ്ഞുവെച്ചിരുന്ന 200 സീറ്റുകളിലും പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us