ബെംഗളൂരു: ശിവമോഗ ജില്ലയിൽ കാണാതായ യുവതിയുടെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ ഭദ്രാവതി കനാലിലാണ് കോളേജ് വിദ്യാർഥിനിയായ സ്വാതി (20) യുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ സൂര്യ എന്ന യുവാവാണ് അറസ്റ്റിലായതെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാർ അറിയിച്ചു. സ്വാതിയെ കീടനാശിനി നൽകി സൂര്യ കനാലിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
സ്വാതിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സൂര്യയ്ക്കെതിരെ സ്വാതിയുടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി. സ്വാതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യ ബ്ലാക്ക് മെയിൽ ചെയ്തിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]