ഹിന്ദിദിനാചരണം കന്നഡ അനുകൂല സംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങി

ബെംഗളൂരു : കന്നഡ അനുകൂല സംഘടനാപ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് ഹിന്ദിദിനാചരണപരിപാടി പാതിവഴിയിൽ മുടങ്ങി.

റെയിൽവേ ജീവനക്കാർ അംഗമായ രാജ്യഭാഷ മഹാസഭാ സംഘ് ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ നടത്തിയ പരിപാടിയാണ് കർണാടക രക്ഷണ വേദികെ പ്രവർത്തകർ തടഞ്ഞത്.

സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നുപറഞ്ഞായിരുന്നു വനിതാപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം.

  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

പരിപാടി നടന്നുകൊണ്ടിരുന്ന ഹാളിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ബാനറുകൾ നീക്കി. ഹിന്ദിയെ രാജ്യഭാഷ എന്നുവിശേഷിപ്പിച്ചതിനെയും ഇവർ എതിർത്തു.

സംഘാടകർ ഹിന്ദിയിൽ പ്രതികരിച്ചപ്പോൾ കന്നഡയിൽ സംസാരിക്കാൻ നിർദേശിച്ചു. കന്നഡയിൽ മാത്രമേ പരിപാടി നടത്താൻ പാടുള്ളൂവെന്നും അറിയിച്ചു.

പിന്നീട് പോലീസെത്തി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച്‌ നീക്കിയെങ്കിലും പരിപാടി റദ്ദാക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us