ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു യുവാവ് ജീവനോടെ വെന്തുമരിച്ചു

ബെംഗളൂരു : ചിത്രദുർഗയിൽ കാറിന് തീപിടിച്ചു, അതിനുള്ളിൽ ഉണ്ടായ യുവാവ് ജീവനോടെ വെന്തുമരിച്ചു. ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ അരലികേറ്റ് ഗ്രാമത്തിലാണ് സംഭവം.

മരിച്ചയാളെ സിദ്ധേശ്വര്‍ (35) എന്നാണ് തിരിച്ചറിഞ്ഞത്. ടാറ്റ നെക്‌സോൺ കാറിന് തീപിടിച്ചു. അകത്ത് കുടുങ്ങിയ സിദ്ധേശ്വര്‍ ജീവനോടെ വെന്തുമരിച്ചു.

  നമ്മ മെട്രോ പിങ്ക്-ബ്ലൂ ലൈൻ ജോലികൾ നിർത്തിവച്ചു! ഉദ്ഘാടനം അനിശ്ചിതത്വത്തിൽ ?

സിദ്ധേശ്വര്‍ ഹിരിയൂരില്‍ നിന്ന് അരളികേറ്റിലേക്ക് ടാറ്റ നെക്‌സണ്‍ കാറില്‍ മടങ്ങുകയായിരുന്നു.

ഈ സമയത്ത്, ആകസ്മികമായി തീപിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.

ഐമാംഗല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്, പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts