ലിവിങ് ടുഗതർ പങ്കാളിയായ 35 കാരിയെ തീകൊളുത്തിക്കൊന്ന 60 കാരൻ അറസ്റ്റിൽ

ബെംഗളൂരു : ലിവിങ് ടുഗതർ പങ്കാളിയായിരുന്ന യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്ന കാർ ഡ്രൈവർ അറസ്റ്റിൽ.

ബെംഗളൂരു ഹൊമ്മദേവനഹള്ളിയിൽ നടന്ന സംഭവത്തിൽ വനജാക്ഷിയെ (35) കൊലപ്പെടുത്തിയ വിത്തലാണ് (60) അറസ്റ്റിലായത്.

ആറുമാസത്തോളമായി വിത്തലും വനജാക്ഷിയും ഒരുമിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, കുറച്ചുനാളുകളായി വനജാക്ഷി, വിത്തലിൽനിന്ന് അകന്നു. ഇതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം പകൽ വനജാക്ഷിയും ബന്ധുക്കളും ചികിത്സയിൽ കഴിയുന്ന മറ്റൊരു ബന്ധുവിനെ കാണാൻ കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പിന്തുടർന്ന് വന്ന വിത്തൽ തന്റെ കാർ ഇവരുടെ കാറിന് മുന്നിൽ കയറ്റി നിർത്തി. പിന്നീട് കാറിൽ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചു.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

ഇതുകണ്ട വനജാക്ഷിയും കാറോടിച്ചിരുന്ന ബന്ധു മുനിയപ്പയും പുറത്തിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

ഓട്ടത്തിനിടെ വനജാക്ഷി റോഡിൽവീണു. അപ്പോൾ അടുത്തെത്തിയ വിത്തൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.

ക്യാബ് ഡ്രൈവറും സ്ഥിരം മദ്യപാനിയുമായ വിത്തൽ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വനജാക്ഷിയും നാല് വർഷം മുമ്പ് രണ്ടുതവണ വിവാഹിതയായ ശേഷമാണ് ഇയാളുമായി ഒരു ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെട്ടത്.

  പ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി

നജാക്ഷി അടുത്തിടെ വിത്തലിൽ നിന്ന് മാറിത്താമസിച്ചതായും കർണാടക രക്ഷണ വേദികെ അംഗമായ മാരിയപ്പ എന്ന മറ്റൊരാളുമായി സൗഹൃദം സ്ഥാപിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts