കാലക്ക് കർണാടകയിൽ പ്രദർശനമില്ലെങ്കിൽ കന്നഡ സിനിമാ ആസ്വാദകർക്ക് വേണ്ടി അതിർത്തി പ്രദേശങ്ങളിലെ തീയേറ്ററുകളിൽ അവസരമൊരുക്കാൻ രജിനി ഫാൻസ് അസോസിയേഷൻ.

ബെംഗളൂരു: രജനീകാന്ത് ചിത്രമായ ‘കാലാ’ കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ആരാധകർക്ക് ചിത്രം കാണാൻ തമിഴ്നാട്ടിലെ തിയറ്ററുകളിൽ സൗകര്യമൊരുക്കുമെന്ന് രജനി ഫാൻസ് അസോസിയേഷൻ.

കാവേരി നദീജലതർക്കത്തിൽ രജനി മാപ്പുപറയാതെ കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബദൽ മാർഗം തേടുന്നത്.

  തിങ്കളാഴ്ച മുതല്‍ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ

കർണാടകയോട് ചേർന്ന് കിടക്കുന്ന ഹൊസൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിലെ തിയറ്റുകളിലാണ് കർണാടകയിലെ രജനി ആരാധകർക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കുകയെന്ന് കർണാടക രജനീകാന്ത് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് രജനി സന്തോഷ് പറഞ്ഞു. ഇവർക്കായി യാത്രാസൗകര്യവും ഒരുക്കും. ഇത് സംബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് ഹൊസൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഏഴിനാണ് കാലാ രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹം കഴിഞ്ഞും 'ഡേറ്റിംഗ്; ബെംഗളൂരു ഒന്നാമത്; ആപ്പിൽ മലയാളിയും കുറവല്ല!; ഐടി നഗരം വിവാഹേതര ബന്ധങ്ങളുടെയും' ആസ്ഥാനമോ?
[masterslider id="10"]

Related posts

Click Here to Follow Us