ഗ്ലാമറസ് ജാന്‍വിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്‌ ഇവിടെ കാണാം..

വോഗ് മാസികയ്ക്ക് വേണ്ടിയുള്ള ജാൻവി കപൂറിന്റെ ഫോട്ടോഷൂട്ട് വിഡിയോ പുറത്ത്. അതീവഗ്ലാമറിലാണ് ജാൻവി എത്തുന്നത്. ജൂണിൽ പുറത്തിറങ്ങുന്ന മാസികയുടെ കവര്‍ ചിത്രം കൂടിയാണ് താരം.

എന്നാൽ നടി ശ്രീദേവിയുടെ അഭാവം ജാൻവിയെ വല്ലാതെ അലട്ടുന്നുണ്ട്. ഏതു പൊതുപരിപാടിയിലും നിഴൽ പോലെ മക്കൾക്കും ഭർത്താവിനുെമൊപ്പം ചേർന്നുനിന്നിരുന്ന വീട്ടമ്മ കൂടിയായിരുന്നു ശ്രീദേവി. ഇപ്പോഴിതാ അമ്മയില്ലാതെ ജാൻവിയുടെ ആദ്യത്തെ ഫോട്ടോഷൂട്ടും പുറത്തിറങ്ങുകയാണ്.

ദഡക് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായാണ് വോഗ് മാഗസിനു വേണ്ടി ജാൻവി ഫോട്ടോഷൂട്ടിനായി തയാറെടുത്തത്. മുംബൈയിലെ ഡോം ഇന്റർകോണ്ടിനെന്റൽ മറൈൻഡ്രൈവിൽ ആയിരുന്നു ഫോട്ടോഷൂട്ട്. നേരത്തെ അമ്മ ശ്രീദേവിക്കൊപ്പം നിന്ന് കവർ ഫോട്ടോഷൂട്ട് ചെയ്യാനായിരുന്നു ജാൻവിയുടെ പദ്ധതി. എന്നാൽ അതിനിടെയാണ് താരത്തിന്റെ വിയോഗമുണ്ടായത്. ഇതു ജാൻവിയെ തെല്ലൊന്നുമല്ല തളർത്തിയത്. എങ്കിലും മനോധൈര്യം കൈവിടാതെ വീണ്ടും സിനിമാസെറ്റിലേക്കും ഫോട്ടോഷൂട്ടുകൾക്കും എത്തുന്ന ജാൻവിക്ക് ആരാധകരുടെ ആശംസാപ്രവാഹമാണ്.

  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര

ജാന്‍വിയുടെ ആദ്യത്തെ മാഗസിൻ കവർ ഫോട്ടോഷൂട്ടും അമ്മയ്ക്കൊപ്പമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അന്ന് പീപിള്‍ മാഗസിനു വേണ്ടിയായിരുന്നു അമ്മയും മകളും ഒന്നിച്ചു ഫോട്ടോഷൂട്ട് നടത്തിയത്. വോഗ് മാഗസിനിൽകൂടി അമ്മയ്ക്കൊപ്പം ഫോട്ടോഷൂട്ട് ചെയ്യണമെന്നതും ജാന്‍വിയുടെ ആഗ്രഹമായിരുന്നു. എന്നാൽ ആ ആഗ്രഹവും പൂർത്തിയാക്കാതെയാണ് ശ്രീദേവി മടങ്ങിയത്. വോഗ് മാഗസിൻ കവർ ഷൂട്ട് തന്റെ സിനിമാ ജീവിതത്തെ ഏറെ സഹായിക്കുമെന്നാണ് ജാൻവിയുടെ പ്രത്യാശ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
[masterslider id="10"]

Related posts

Click Here to Follow Us