സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന 425 വിദ്യാർഥികളുടെ തുടർപഠനം ഏറ്റെടുത്തു കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്.

ബെംഗളൂരു : സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന 425 വിദ്യാർഥികളുടെ തുടർപഠനം ഏറ്റെടുത്തു കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്. ആദ്യഘട്ട പഠനസഹായമായി 19 ലക്ഷം രൂപ കാരുണ്യ കുടുംബസംഗമത്തിൽ വിതരണം ചെയ്തു. ഈ അധ്യയനവർഷം ആകെ 25 ലക്ഷം രൂപയുടെ സഹായം നൽകും. കഴിഞ്ഞ വർഷം 22 ലക്ഷം രൂപ പഠനസഹായം നൽകിയിരുന്നു. ജസ്റ്റിസ് നാഗമോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

  സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു

ബെംഗളൂരു മഹാനഗരസഭാ മേയർ ആർ‌.സമ്പത്ത്‌രാജ്, പൈ ഇന്റർനാഷനൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് എംഡി രാജ്‌കുമാർ പൈ, നോർക റൂട്ട്സ് ഓഫിസർ റീസ രജിത് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

രാജൻ ജേക്കബ്, ബാലകൃഷ്ണൻ നമ്പ്യാർ, ഖാദർ മൊയ്തീൻ, കെ.രവി, ഡോ. എം.പി.രാജൻ, കെ.പി.മധുസൂദനൻ, കെ.കെ.തമ്പാൻ, ടി.വി.പ്രതീഷ്, പൊന്നമ്മദാസ്, ഉഷ മനോജ്, ബിന്ദു സുഗുണൻ, എം.ജനാർദനൻ, കെ.ആർ.രാജേന്ദ്രൻ, എസ്.വിശ്വനാഥൻ, രത്‌നാകരൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. കലാ പരിപാടികളും അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു
[masterslider id="10"]

Related posts

Click Here to Follow Us