വിദ്യാർഥികളുടെ എണ്ണം കുറവ്; മെഡിക്കൽ സീറ്റുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു : പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ കർണാടക മെഡിക്കൽ, ഡെന്റൽ, ആയുഷ് കോഴ്‌സുകളിലെ എൻആർഐ ക്വാട്ട സീറ്റുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു.

നിലവിൽ 15 ശതമാനം സീറ്റുകളാണ് എൻആർഐ ക്വാട്ടയിൽ അനുവദിക്കുന്നത്. ഇത് അഞ്ചുശതമാനമായി കുറയ്ക്കാനാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി ശുപാർശചെയ്യാൻ ഒരുങ്ങുന്നത്. വിദ്യാർഥികളുടെ എണ്ണംകുറവായതിനാൽ ബാക്കിയാകുന്ന സീറ്റുകളിൽ പ്രവേശനത്തിന് ക്രമക്കേടുകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ അധ്യയനവർഷം 883 എൻആർഐ മെഡിക്കൽ സീറ്റുകളിൽ 137 സീറ്റുകളിലാണ് പ്രവേശനം നടന്നത്.

  ഐഫോൺ നിർമ്മാണ യൂണിറ്റിൽ പ്രസവം; നവജാതശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ 19കാരി പിടിയിൽ

ബാക്കിസീറ്റുകൾ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് മാറ്റുകയായിരുന്നു. 2023-24 അധ്യയനവർഷത്തിൽ 767 സീറ്റുകളിൽ 175 സീറ്റുകളിലും അതിന് മുൻവർഷം 761 സീറ്റുകളിൽ 73 സീറ്റുകളിലുമായിരുന്നു പ്രവേശനം നടന്നത്.

കഴിഞ്ഞവർഷം എൻആർഐ ക്വാട്ടയിലെ 375 ഡെന്റൽ സീറ്റുകളിൽ 22 സീറ്റുകളിൽ മാത്രമാണ് പ്രവേശനം നടന്നത്. മുൻവർഷങ്ങളിലും 10 ശതമാനം സീറ്റുകളിൽപോലും പ്രവേശനം നടന്നിട്ടില്ല.

എൻആർഐ സീറ്റുകളിൽ വിദ്യാർഥികൾ കുറവായതിനാൽ ഈ സീറ്റുകളിൽ വ്യാജരേഖകളുമായി പ്രവേശനം നേടുന്നതായി കണ്ടെത്തിയിരുന്നു. വിദേശത്ത് ജനിച്ചവർക്കും എൻആർഐ പദവിയുള്ളവരുടെ മക്കൾക്കും ഈ ക്വാട്ടയിൽ പ്രവേശനം നേടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന ചൂടിൽ തളരാതിരിക്കാൻ; വഴിയോര വ്യാപാരികൾക്ക് താങ്ങായി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്
[masterslider id="10"]

Related posts

Click Here to Follow Us