‘മുഡ’ കേസിൽ സിദ്ധരാമയ്യക്ക് അനുകൂലവിധി

ബെംഗളൂരു: ‘മുഡ’ (മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റി) കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയിൽനിന്നും ലഭിച്ച തിരിച്ചടി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലഭിച്ച രാഷ്ട്രീയ വിജയമായി.

ഇഡി കേസ് രാഷ്ട്രീയമായ ആക്രമണമാണെന്നായിരുന്നു സിദ്ധരാമയ്യയും കോൺഗ്രസും തുടക്കം മുതലേ പറഞ്ഞിരുന്നത്.

ഈ വാദം ശരിവെക്കുന്നതാണ് സുപ്രീം കോടതിയുടെ തിങ്കളാഴ്ചത്തെ വിധി. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിലുള്ള കേസ് തള്ളിയ കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്.

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

ഇഡിയുടെ അപ്പീൽ തള്ളിയ സുപ്രീം കോടതി, രാഷ്ട്രീയമായ പോരാട്ടത്തിന് അന്വേഷണ ഏജൻസി ഉപകരണമായി മാറുന്നതെന്തിനാണെന്ന് ചോദിക്കുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യയെ മാറ്റണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നതിനിടെയാണ് ‘മുഡ’ കേസിൽ അനുകൂലവിധിയെത്തുന്നത്.

  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ
[masterslider id="10"]

Related posts