‘ഒആർആറിലെ ​ഗ​താ​ഗതക്കുരുക്കിൽ രണ്ട് മണിക്കൂർ കുടുങ്ങി ഈസി മൈ ട്രിപ്പ് സഹസ്ഥാപകൻ; നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരുകോടി വാഗ്ദാനം ചെയ്തു

ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിൽ (ORR) വെറും 11 കിലോമീറ്റർ സഞ്ചരിക്കാൻ രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നതിൽ നിരാശനായ ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ പ്രശാന്ത് പിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാറ്റലൈറ്റ് ഡാറ്റ എന്നിവയുടെ സഹായത്തോടെ നഗരത്തിലെ ദീർഘകാല ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തു.

ശനിയാഴ്ച രാത്രി ഒരു ട്രാഫിക് സിഗ്നലോ പോലീസിന്റെ സാന്നിധ്യമോ ഇല്ലാതെ ഒരു ജംഗ്ഷനിൽ കുടുങ്ങിപ്പോയതിനെക്കുറിച്ച് എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ പിറ്റി പങ്കുവെച്ചു. കുഴപ്പങ്ങൾ നിയന്ത്രിക്കാൻ എനിക്ക് ഇനി ഒരു ബെംഗളൂരു ട്രാഫിക് മീമോ ബഹളമോ വേണ്ട. അത് പരിഹരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ”അദ്ദേഹം എഴുതി.

  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

ഈ പ്രോജക്റ്റിനായി ഞാൻ ഒരുകോടി രൂപ ചെലവഴിക്കാൻ തയ്യാറാണ്. 1-2 സീനിയർ എംഎൽ/എഐ എൻജിനീയർമാർക്ക് ഫണ്ട് നൽകും. ഗൂഗിൾ മാപ്‌സ് എപിഐ കോളുകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ, ജിപിയുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള പണം നൽകും’, അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളിൽനിന്ന് കാര്യമായ പ്രതികരണം ലഭിച്ചതിനെത്തുടർന്ന്, വ്യക്തികൾക്ക് താനുമായി ബന്ധപ്പെടാനും അവർക്ക് സംരംഭത്തിൽ നൽകാൻ കഴിയുന്ന വൈദഗ്ധ്യം പങ്കുവെക്കാനുമായി അദ്ദേഹം ഗൂഗിൾ ഫോം എക്സിൽ പങ്കുവെച്ചു.

അവസാന അപ്‌ഡേറ്റ് പ്രകാരം, പോസ്റ്റിന് നാലായിരത്തിലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു. ഭൂരിഭാഗം പേരും ഈ നീക്കത്തെ പ്രശംസിച്ചപ്പോൾ മറ്റുള്ളവർ ഈ സംരംഭം എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

രാജ്യത്തിൻ്റെ ടെക് തലസ്ഥാനമായതിനാൽ, ബെംഗളൂരുവിലെ ജനസംഖ്യ അതിവേഗം വർധിക്കുകയാണ്. 13 ദശലക്ഷത്തിലധികം താമസക്കാരും ദശലക്ഷക്കണക്കിന് വാഹനങ്ങളും റോഡുകളിൽ ​ഗതാ​ഗത കുരുക്കുണ്ടാക്കുന്നു. ഇടുങ്ങിയ തെരുവുകൾ, അപര്യാപ്തമായ പൊതുഗതാഗത സംവിധാനം, നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവ പ്രശ്നം കൂടുതൽ വഷളാക്കുന്നു.

https://x.com/ppitti/status/1944642918754697222?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1944642918754697222%7Ctwgr%5E7f46450fc88d9f8083bd94f186b28eeabd058a02%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fauto%2Fnews%2Feasemytrip-co-founder-commits-rs-1-crore-to-fix-bengalurus-traffic-1.10747097

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts