ബെംഗളൂരു വിമാനത്താവളത്തിൽ വിമാനങ്ങളുടെ നവീകരണ-അറ്റകുറ്റപ്പണിക്കുള്ള ഇൻഡിഗോയുടെ പുതിയ കേന്ദ്രം വരുന്നു

ബെംഗളൂരു : തദ്ദേശ വിമാനക്കമ്പനിയായ ഇൻഡിഗോ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,100 കോടി രൂപ ചെലവിൽ പുതിയ മെയ്ന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ കേന്ദ്രം(എംആർഒ) സ്ഥാപിക്കുന്നു. 31 ഏക്കർ സ്ഥലത്ത് വിമാനങ്ങളുടെ നവീകരണ-അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രമാണ് തുറക്കുന്നത്.

ഇതിനായി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (ബിഐഎഎൽ) ധാരണാപത്രം ഒപ്പിട്ടു.

കേന്ദ്രം സ്ഥാപിക്കാനുള്ളസ്ഥലം എയർപോർട്ട് അതോറിറ്റി ലഭ്യമാക്കും. കമ്പനിയുടെ വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് പുതിയകേന്ദ്രം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻഡിഗോ അറിയിച്ചു. ബിഎഎലുമായുള്ള പങ്കാളിത്തം ബെംഗളൂരുവിലെ വ്യോമയാനമേഖലയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിന് സഹായിക്കുമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സ് പറഞ്ഞു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

ബെംഗളൂരു വിമാനത്താവളത്തെയും ബെംഗളൂരു നഗരത്തെയും പ്രമുഖ വ്യോമയാനഹബ്ബായി വികസിപ്പിക്കാനുള്ള സാധ്യതയാണ് ഇൻഡിഗോയുമായുള്ള പുതിയപങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന് ബിഐഎഎൽ എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു.

ഇൻഡിഗോയ്ക്ക് നിലവിൽ ബെംഗളൂരുവിലും ഡൽഹിയിലും ഓരോ എംആർഒ കേന്ദ്രങ്ങളുണ്ട്. ബെംഗളൂരുവിൽ രണ്ടാമത്തെ കേന്ദ്രമാണ് സ്ഥാപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
[masterslider id="10"]

Related posts