ആഘോഷങ്ങളോടെ നൂറാം വിമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്; ഉൾപ്പെടുത്തിയിരിക്കുന്നത് കർണാടകയുടെ പരമ്പരാഗത ചുവർചിത്രകല

ബെംഗളൂരു : എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ നൂറാമത്തെ വിമാനം പുറത്തിറക്കി സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പുതിയ ബോയിങ് 737-8 വിമാനമാണ് നൂറാമത്തേതായി പുറത്തിറക്കിയത്.

കർണാടകയുടെ പരമ്പരാഗത ചുവർചിത്രകലയായ ‘ചിത്താര ടെയിൽ’ ആർട്ടാണ് നൂറാമത് വിമാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സമൃദ്ധിയെയും ആഘോഷങ്ങളെയും പ്രതിനിധീകരിക്കുന്നു.

നൂറാം വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ഡയറക്ടർ അലോക് സിങ് നിർവഹിച്ചു.

ഹിൻഡൻ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിനുശേഷം നൂറാമത് വിമാനം സർവീസ് നടത്തിയത്. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ഹബ്ബായ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് ആഴ്ചയിൽ 445-ലേറെ വിമാനസർവീസുകളായി.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

2022 ജനുവരിയിൽ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷം എയർ ഇന്ത്യ എക്സ്പ്രസ് അതിവേഗം വളരുകയാണ്.

എയർ ഇന്ത്യ എക്സ്പ്രസിന്റെ വളർച്ചയുടെയും മാറ്റത്തിന്റെയും സുപ്രധാന നാഴികക്കല്ലാണ് നൂറാം വിമാനത്തിന്റെ വരവെന്ന് എയർ ഇന്ത്യ മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു.

ബാങ്കോക്ക്, ദിബ്രുഗഢ്, ദിമാപുർ, ഹിൻഡൺ, ജമ്മു, പട്‌ന, ഫുക്കറ്റ്, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് വിമാനസർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ പുതിയ വിമാനത്തിലും കസവ്, അജ്‌റക്, ബന്ധാനി, ബനാറസി, ജാപി, ജംദാനി, കലംകാരി, കാഞ്ചീവരം, കോലം, വാർളി തുടങ്ങി ഇന്ത്യയിലെ വിവിധ കലാപൈതൃകം ഉൾക്കൊള്ളിച്ചുള്ള ടെയിൽ ആർട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts