അറിഞ്ഞോ? നമ്മ ബംഗളുരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഈ വർഷം തന്നെ ഗതാഗതത്തിനായി തുറക്കും

ബെംഗളൂരു: സിൽക്ക് ബോർഡ് ജംഗ്ഷനെ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഈ വർഷം പകുതിയോടെ പൂർണ്ണമായും ഗതാഗതത്തിനായി തുറക്കും.

ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ താഴത്തെ നിര വാഹനങ്ങൾക്കുള്ളതാണ്. മുകളിലെ നിര ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈനിന്റെ ഭാഗമായിരിക്കും.

ഫ്ലൈഓവറിന്റെ ഒരു ഭാഗം നേരത്തെ തുറന്നിരുന്നെങ്കിലും പൂർണതോതിൽ പ്രവർത്തനക്ഷമമായിരുന്നില്ല.

449 കോടി രൂപ ചെലവിൽ 3.3 കിലോമീറ്റർ ദൂരം വരുന്ന പാത യാത്രക്കാർക്ക് ട്രാഫിക് ബ്ലോക്കിൽ മണിക്കൂറുകളോളം കുടുങ്ങാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സഹായിക്കുന്നു.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന്റെ ലിമിറ്റഡ് (ബിഎംആർസിഎൽ) നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.

റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിൽനിന്നാണ് മേൽപ്പാലം ആരംഭിക്കുന്നത്. തുടർന്ന് സെൻട്രൽ സിൽക്ക് ബോർഡ് വരെ ട്രാഫിക് സിഗ്നൽ ഇല്ലാതെ യാത്ര ചെയ്യാനാകും.

ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.

റാഗിഗുഡ്ഡയിൽനിന്ന് എച്ച്.എസ്.ആർ. ലേഔട്ട്, ഹൊസൂർ റോഡ് എന്നിവിടങ്ങളിലേക്ക് സിഗ്നൽ ഫ്രീയായി സഞ്ചരിക്കാനുമാകും.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ഔട്ടർ റിങ് റോഡിലും ഗതാഗതം സുഗമമാകാൻ മേൽപ്പാലം സഹായകരമാകും.

നിലവിലുള്ള റോഡിനേക്കാൾ എട്ട് മീറ്റർ ഉയരത്തിലാണ് മേൽപ്പാലത്തിന്റെ ആദ്യത്തെ നില. മെട്രോ പാതയുള്ള രണ്ടാമത്തെ നില ഉപരിതലത്തിൽനിന്ന് 16 മീറ്റർ ഉയരത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts