“116 എം.എല്‍.എമാരുണ്ട്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി റിസോര്‍ട്ട് ഉടമകള്‍”- ട്രോളി പ്രകാശ് രാജ്

ബംഗളുരു: ബിജെപിയുടെ നയങ്ങള്‍ക്കെതിരെ എന്നും ഉറച്ച ശബ്ദത്തോടെ പ്രതികരിക്കുന്ന വ്യക്തിയാണ് അഭിനേതാവായ പ്രകാശ്‌ രാജ്. ഇത്തവണയും അദ്ദേഹം വെറുതെയിരിക്കുന്നില്ല.

കര്‍ണാടകയില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെ തന്‍റെ ഫലിതം നിറഞ്ഞ ട്വീറ്റിലൂടെ അദ്ദേഹം കണക്കറ്റു പരിഹസിക്കുകയാണ്.

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിരിക്കുകയാണ്. ഈയവസരത്തില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികള്‍ ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കും മാറ്റി. ഈ സാഹചര്യത്തെയാണ് പ്രകാശ് രാജ് തന്‍റെ ട്വിറ്ററിലൂടെ ട്രോളിയത്.

  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

പ്രകാശ് രാജിന്‍റെ ട്രോള്‍ ഇപ്രകാരമാണ്: “കര്‍ണാടക ബ്രേക്കിങ് ന്യൂസ്…!!! ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണുന്നു. 116 എംഎല്‍എമാര്‍ അവരോടോപ്പമുണ്ടെന്നാണ് അവകാശപ്പെടുന്നത്… കളി ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്… എല്ലാവരും രാഷ്ട്രീയത്തില്‍ കൈകോര്‍ക്കുകയാണ്.”

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts