നഗരത്തിലെ കുതിച്ചുയരുന്ന വീട്ട് വാടകയും ജീവിതച്ചെലവും; കഷ്ടിച്ച് ഒരാള്‍ക്ക് താമസിക്കാന്‍ വാടക 25,000 രൂപ; വൈറല്‍ ആയി യുവാവിന്റെ ‘ഹോം ടൂര്‍’

ബെംഗളൂരു: നഗരത്തിവിലെ കുതിച്ചുയരുന്ന വീട്ട് വാടകയും ജീവിതച്ചെലവും പലപ്പോഴും വാർത്തയാകാറുണ്ട്.

ഇപ്പോൾ അടുത്തിടെ ഒരു യുവാവ് താന്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ ‘ഹോം ടൂര്‍’ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

പ്രതിമാസം 25,000 രൂപ വാടക വരുന്ന ഇയാളുടെ ഇടുങ്ങിയ ഫ്‌ളാറ്റ് കണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അതിശയം പ്രകടിപ്പിച്ചത്.

മുറിയുടെ നടുഭാഗത്ത് നില്‍ക്കുന്ന ഇയാള്‍ രണ്ട് കൈകളും വിടര്‍ത്തി വയ്ക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

വീഡിയോയില്‍ അയാള്‍ ഒരെ സമയം രണ്ട് ചുവരുകളിലും സ്പര്‍ശിക്കുന്നുണ്ട്. ഇത് ഫ്‌ളാറ്റിന്റെ സ്ഥലപരിമിതി എടുത്തുകാണിക്കുന്നതാണ്.

ബാല്‍ക്കണിയാണെങ്കിലോ ഒരാള്‍ക്ക് ബുദ്ധിമുട്ടി നില്‍ക്കാന്‍ മാത്രം വലിപ്പമുളള സ്ഥലമാണ്. ‘ഇത്രയും ചെറിയ മുറിയില്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിയാത്തതുകൊണ്ട് നിങ്ങള്‍ക്ക് പണം ലാഭിക്കാം’ എന്ന് തമാശരൂപേണെ യുവാവ് പറയുന്നുണ്ട്.

നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ‘ ഇതിലും വലുതാണ് എന്റെ ടോയ്‌ലറ്റ് എന്നാണ് ഒരാള്‍ എഴുതിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു
[masterslider id="10"]

Related posts