20-കാരിയെ വിവാഹംകഴിച്ചതിന് 40-കാരനെ തല്ലിക്കൊന്നു

ബെംഗളൂരു : 20 വയസ്സുള്ള പെൺകുട്ടിയെ വിവാഹംകഴിച്ചതിന് 40-കാരനെ തല്ലിക്കൊന്നു.

സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം.

ചിത്രദുർഗ കോനനൂർ സ്വദേശി മഞ്ജുനാഥാണ് കൊല്ലപ്പെട്ടത്. 20 വയസ്സ് പ്രായവ്യത്യാസമുള്ള മഞ്ജുനാഥുമായുള്ള വിവാഹത്തെ പെൺകുട്ടിയുടെ ബന്ധുക്കൾ എതിർത്തതിനെത്തുടർന്ന് ഇരുവരും വീടുവിട്ട് ഒരുക്ഷേത്രത്തിൽവെച്ച് വിവാഹംകഴിക്കുകയായിരുന്നു.

  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

20 ദിവസം മുൻപായിരുന്നു ഇത്. വിവരമറിഞ്ഞ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വിവാഹാഘോഷം നടത്തിത്തരാമെന്നുപറഞ്ഞ് ഇരുവരെയും വിളിച്ചുവരുത്തുകയും മഞ്ജുനാഥിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മഞ്ജുനാഥിന്റെ രണ്ടാംവിവാഹമാണ് പെൺകുട്ടിയുമായി നടത്തിയതെന്ന് ഭാരമസാഗർ പോലീസ് പറഞ്ഞു. ആദ്യഭാര്യ ജീവനൊടുക്കിയതാണ്.

ആത്മഹത്യപ്രേരണക്കുറ്റത്തിന് മഞ്ജുനാഥ് കുറച്ചുകാലം ജയിൽ ശിക്ഷയനുഭവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us