ഷൂട്ടിങ്ങിനിടെ നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്ക്

‌‌ഷൂട്ടിങ്ങിനിടെ നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വിഡി 12 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത്.

ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. തോളിനാണ് താരത്തിന് പരിക്കേറ്റത്.

എന്നാൽ പരിക്ക് ​ഗുരുതരമല്ലെന്നും താരത്തിന് ഫിസിയോ ചെയ്യുന്നുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചു.

ഷൂട്ടിങ് മുടങ്ങാതിരിക്കാൻ കഥാപാത്രത്തിനായുള്ള പരിശീലനങ്ങളിലാണിപ്പോൾ വിജയ് ദേവരകൊണ്ട.

  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

ആക്ഷൻ രം​ഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വിഡി 12. സിനിമയ്ക്കായി താരം നടത്തിയ കഠിന പരിശീലനങ്ങളുടെ വി‍ഡിയോയും മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഗൗതം തന്നൂരിയാണ് വിഡി 12 സംവിധാനം ചെയ്യുന്നത്.

വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്‍റെ സംഗീതം. അടുത്തവര്‍ഷം മാര്‍ച്ച് 28ന് ചിത്രം റിലീസാകുമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
[masterslider id="10"]

Related posts