ബിജെപിയെ ഞെട്ടിച്ച്‌ ശിവസേന; അന്തരിച്ച ബിജെപി എംപിയുടെ മകന്‍ ശിവസേന സ്ഥാനാര്‍ത്ഥി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന പോര് മറനീക്കി പുറത്തുവരുന്നതായാണ് മഹാരാഷ്ട്രയിൽ ഇപ്പോള്‍ നടക്കുന്ന വൻ രാഷ്ട്രീയം നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റിലേക്ക് അന്തരിച്ച ബിജെപി എംപിയുടെ മകനെ തന്നെ രംഗത്തിറക്കി ശിവസേന.

ഇതോടെ പാൽഘർ ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമായി.  കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്ന മഹാരാഷ്ട്രയിലെ സഖ്യമാണ് പിളര്‍പ്പിന്‍റെ വക്കിലെത്തിയിരിക്കുന്നത്.

അന്തരിച്ച ബിജെപി എംപി ചിന്തമന്‍ വന്‍ഗയുടെ മകന്‍ ശ്രീനിവാസ വന്‍ഗയാണ് ശിവസേനയുടെ സ്ഥാനാര്‍ത്ഥി. ചിന്തമൻ വനഗയുടെ നിര്യാണത്തെ തുടർന്നാണ് പാൽഘർ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചിന്തമൻ വനഗയുടെ കുടുംബം കഴിഞ്ഞ ദിവസമാണ് ബിജെപിവിട്ട് ശിവസേനയില്‍ ചേര്‍ന്നത്. ചി​ന്ത​മ​ൻ വ​ന​ഗ​യു​ടെ ഭാ​ര്യ ജ​യ​ശ്രീ, മ​ക്ക​ളാ​യ ശ്രീ​നി​വാ​സ്, പ്ര​ഫു​ല്ല എ​ന്നി​വരാണ് ഉ​ദ്ധ​വ്​ താ​ക്ക​റെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശിവസേനയിൽ ചേർന്നത്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചയാളെ തന്നെയാണ് ശിവസേന സ്വന്തം പാളയത്തിലെത്തിച്ച് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ശിവസേനയ്ക്കുവേണ്ടി ശ്രീനിവാസ വന്‍ഗ നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ശിവസേന വൃത്തങ്ങൾ അറിയിച്ചു.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വനഗ കുടുംബത്തിന്‍റെ ശിവസേനാ പ്രവേശം ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ശ്രീനിവാസ വനഗ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഈ മാസം 28നാണ് വോട്ടെടുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts