കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾ മരിച്ചു 

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വിദ്യാർഥികള്‍ മരിച്ചു.

നിതീഷ് വർമ (20), ചേതൻ (24), യുഗേഷ് (20), നിതീഷ് (20), രാംമോഹൻ റെഡ്ഡി (20) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടു വിദ്യാർഥികളെ ആശുപത്രിയിലേക്കു മാറ്റി. സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ഇവർ.

  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്

ചെന്നൈ – തിരുപ്പതി ദേശീയപാതയിലാണ് അപകടമുണ്ടായത്.

ഏഴംഗ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നതിനാല്‍ വിദ്യാർഥികളെ പുറത്തെടുക്കാൻ വൈകി.

അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഈ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു.

സംഭവത്തില്‍ കെ കെ ഛത്രം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us