റീൽസിന് വേണ്ടി ‘കൈ വിട്ട കളി’; കെട്ടിടത്തിന് മുകളിൽ തൂങ്ങി കിടന്ന് പെൺകുട്ടി 

സമൂഹ മാധ്യമങ്ങള്‍ക്കൊപ്പം വളരുന്ന പുതിയ തലമുറയുടെ ഓരോ നീക്കവും സമൂഹ മാധ്യമങ്ങളിലെ റീച്ചിനും ലൈക്കിനും വേണ്ടിയുള്ളതാണ്.

വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച്‌ ലൈക്കും റീച്ചും കൂട്ടുകയാണ് പലരുടെയും ലക്ഷ്യം.

ഇതിനായി എന്ത് സാഹസത്തിനും പുതിയ തലമുറ തയ്യാറാണ്.

കഴിഞ്ഞ ദിവസം പൂനെകർ ന്യൂസ് എന്ന എക്സ് ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ച്‌ കൊണ്ട് ഇങ്ങനെ കുറിച്ചു, ‘പൂനെയിലെ ജംഭുല്‍വാഡിയിലെ സ്വാമിനാരായണ്‍ മന്ദിറിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍, റീലുകള്‍ ഉണ്ടാക്കുന്നതിനും ശക്തി പരിശോധിക്കുന്നതിനുമായി യുവാക്കള്‍ അവരുടെ ജീവൻ പണയപ്പെടുത്തുന്നു.’ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒറ്റക്കൈയില്‍ തൂങ്ങിക്കിടന്നുള്ള ചലഞ്ചിന്‍റെ മെയ്ക്കിംഗ് വീഡിയോയായിരുന്നു അത്.

  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത

വീഡിയോയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കൂറ്റന്‍ കെട്ടിടത്തിന്‍റെ മുകളിലെ റൂഫില്‍ കിടക്കുന്ന ഒരു യുവാവിന്‍റെ കൈയില്‍ തൂങ്ങി ഒരു പെണ്‍കുട്ടി താഴേക്കിറങ്ങുന്നത് കാണാം.

പിന്നാലെ ഇരുവരും ഒറ്റ കൈയില്‍ പിടിത്തമിടുകയും പെണ്‍കുട്ടി ഉയരത്തില്‍ തൂങ്ങിക്കിടക്കുകയും ചെയ്യുന്നു.

ഇതിനിടെ ഇരുവരെയും രണ്ട് വശത്ത് നിന്നും താഴേ നിന്നും മൊബൈലില്‍ ഷൂട്ട് ചെയ്യുന്നവരെയും വീഡിയോയില്‍ കാണാം.

ഒറ്റ ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;

വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ സമൂഹ മാധ്യമങ്ങള്‍ കുറിപ്പെഴുതി. ‘അവരെ കണ്ടെത്തി ശിക്ഷിക്കണം’, ഒരു കാഴ്ചക്കാരനെഴുതി. ‘ഈ തലമുറ നശിക്കുന്നു. തലമുറയെന്ന നിലയില്‍, ജീവിതത്തില്‍ ഒരു വിഷയവുമില്ലാത്തെ റീല്‍സിന് വേണ്ടി ജീവൻ പണയപ്പെടുത്തുന്ന എല്ലാരെയും ഞാൻ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts