കണ്ണൂർ സ്വദേശിയായ ഡ്രൈവർ നഗരത്തിൽ ഉണ്ടായ ലോറി അപകടത്തിൽ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിന് സമീപം ബിഡദിയിൽ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി ഡ്രൈവർ മരിച്ചു.

ലോറിയിലുണ്ടായിരുന്ന മൂന്നുകുട്ടികളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്.

കണ്ണൂർ ഇരിക്കൂർ പൈസയ് മണലിൽ പുതിയപുരയിൽ എം.പി. മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്.

കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് പഴങ്ങൾ കയറ്റാൻ വരുകയായിരുന്നു ലോറി. ബിഡദിയിലെ നാനഹള്ളിയിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

  ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!

ഡിവൈഡറിലുണ്ടായിരുന്ന കമ്പി ശരീരത്തിൽ തട്ടിയതാണ് മരണകാരണമായത്.

ലോറിയുണ്ടായിരുന്നവരെ ഉടൻ പ്രദേശവാസികളും മറ്റ് പ്രവർത്തകരും ചേർന്ന് കെങ്കേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് റാഷിദിന്റെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റവരെ തുടർചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു ഡ്രൈവറായ ശിഹാബുദ്ദീനും ഇദ്ദേഹത്തിന്റെ മക്കൾക്കുമാണ് പരിക്കേറ്റത്.

രാമനഗര സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മുഹമ്മദ് റാഷിദിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

  സിലിണ്ടർ ക്ഷാമത്തെ തോൽപ്പിക്കാൻ ബെംഗളൂരു കളത്തിലിറക്കുന്നു കിടിലൻ ഐഡിയ; സംഭവം അറിയാൻ വായിക്കാം

യൂസഫിന്റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങൾ: റജില, നിഹാൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം
[masterslider id="10"]

Related posts

Click Here to Follow Us