രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെ തിരിച്ചറിഞ്ഞതായി എൻഐഎ 

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി എന്‍ഐഎ.

തീര്‍ഥഹള്ളി ജില്ലയിലെ ശിവമോഗ സ്വദേശി ഹുസൈന്‍ ഷാസിബ് ആണ് പ്രതിയെന്നും എന്‍ഐഎ പറഞ്ഞു.

ഇതിനായി ആയിരത്തിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

ഇയാള്‍ ധരിച്ച തൊപ്പിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

തൊപ്പി ചെന്നൈയിലെ ഒരു മാളില്‍ നിന്ന് വാങ്ങിയതാണെന്നും ഒരു മാസത്തിലേറെയായി ഇയാള്‍ അവിടെ താമസിച്ചിരുന്നതായും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!

ഷാസിബിന്റെ കൂട്ടാളി തീര്‍ഥഹളളി സ്വദേശിയായ അബ്ദുള്‍ മതീന്‍ താഹയാണെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പോലീസ് ഇന്‍സ്പക്ടറെ കൊന്ന കേസിലെ പ്രതിയാണ് താഹ.

ഇയാള്‍ക്കൊപ്പമായിരുന്നു ഹുസൈന്‍ ചെന്നൈയില്‍ താമസിച്ചിരുന്നതെന്നും താഹയും ശിവമോഗയിലെ ഐഎസ്‌ഐഎസിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്‌ഫോടനത്തിന്റെ തലേന്ന് താഹ കഫേയില്‍ വന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
[masterslider id="10"]

Related posts