നഗരത്തിലെ തടാകത്തിൽ നിന്നും കത്തിനശിച്ച കാർ കണ്ടെത്തി; അകത്ത് 3 മൃതദേഹങ്ങളും; മരിച്ചവരെ തിരിച്ചറിഞ്ഞട്ടില്ല;

ബെംഗളൂരു: തുംകൂർ താലൂക്കിലെ കുച്ചാങ്കി തടാകത്തിൽ കാർ കത്തിനശിച്ച നിലയിൽ കണ്ടെത്തി. കാറിൽ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയട്ടുണ്ട്. ഇത് ഭയാനകമായ കൊലപാതകമാണെന്നാണ് റിപ്പോർട്ടുകൾ.

KA 43 രജിസ്ട്രേഷൻ നമ്പറുള്ള മാരുതി കമ്പനിയുടെ എസ് പ്രസ്സോ കാറാണിത്, കാറിൽ മൂന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വെള്ളമില്ലാത്ത ഈ തടാകത്തിലേക്ക് രാത്രി ഏറെ വൈകി കാർ ഇറക്കി തീയിട്ടതാകാമെന്നും പറയുന്നതാണോ ആരോപണമുണ്ട്.

അല്ലെങ്കിൽ തീകൊളുത്തി താഴേക്ക് തള്ളിയതാകാനും സാധ്യതയുണ്ട് എന്നും പറയപ്പെടുന്നു.

ദക്ഷിണ കന്നഡ സ്വദേശി റഫീഖിൻ്റെതാണ് കാർ. തുംകൂർ എസ്പി അശോക് കെവി സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

എന്നാൽ കാറിലുണ്ടായിരുന്ന മൂന്ന് പേർ ആരായിരുന്നു? അവർ തീയിട്ടതാണോ? കാറിന് തീപിടിച്ച് കത്തിനശിച്ചോ? അങ്ങനെ ഒരുപാട് സംശയങ്ങളുണ്ട്. പോലീസ് അന്വേഷണം നടത്തിവരികയാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts