ബിജെപിയിൽ തർക്കം; എല്ലാം യെദ്യൂരപ്പ കൈയ്യടക്കിയിരിക്കുന്നെന്ന് ഈശ്വരപ്പ

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ബിജെപിയില്‍ തര്‍ക്കം രൂക്ഷമാകുന്നു.

മുതിര്‍ന്ന നേതാവ് കെഎസ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാണ് ഈശ്വരപ്പയുടെ തീരുമാനം.

തന്റെ മകന് ഹവേരി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനാല്‍ ഷിമോഗ സീറ്റില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ഈശ്വരപ്പയുടെ ഭീഷണി.

തന്റെ തീരുമാനം പാര്‍ട്ടിയെ രക്ഷിക്കാനാണെന്നും അതിന്റെ പ്രത്യയശാസ്ത്രങ്ങള്‍ മുറുകെ പിടിച്ച്‌ നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ഐപിഎൽ ആവേശം ചൂഷണം ചെയ്ത് ടിക്കറ്റ് തട്ടിപ്പ്; ബെംഗളൂരുവിൽ ലക്ഷങ്ങൾ നഷ്ടമായി, ജാഗ്രതാനിർദ്ദേശവുമായി പോലീസ്

തന്റെ അനുയായികള്‍ നടത്തിയ യോഗത്തിലായിരുന്നു പുതിയ തീരുമാനം ഈശ്വരപ്പ അറിയിച്ചത്.

പാര്‍ട്ടി തനിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചേക്കാം അല്ലെങ്കില്‍ പുറത്താക്കിയേക്കാം.

എന്നാല്‍ താന്‍ ജയിച്ചാല്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ആന്‍ഡ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി അംഗമായ യെദ്യുരപ്പ തന്റെ മകന് സീറ്റ് നല്‍കാമെന്നും പ്രചരണം നടത്താമെന്നും വാക്കുതന്നു ചതിച്ചെന്നും ഈശ്വരപ്പ ആരോപിക്കുന്നുണ്ട്.

  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!

ബൊമ്മേയക്കും കേന്ദ്രമന്ത്രി ശോഭാ കരന്ത്‌ലജേയ്ക്കും സീറ്റ് ഉറപ്പാക്കിയ യെദ്യൂരപ്പ തന്റെ മകനെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ
[masterslider id="10"]

Related posts

Click Here to Follow Us