ഗോപി മഞ്ചൂരിക്ക് നിരോധനമില്ല; കൃത്രിമ നിറം ഉപയോഗിക്കുന്നതിന് വിലക്ക് 

ബെംഗളൂരു: സംസ്ഥാനത്ത് ഗോപി മഞ്ചൂരിക്ക് നിരോധനമില്ല. ഗോബി മഞ്ചൂരി തയ്യാറാക്കുമ്പോള്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

നിറം പൂശിയ പഞ്ഞി മിഠായിയുടെ ഉപയോഗം നിരോധിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

കൃത്രിമ നിറത്തിൻ്റെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.

നിറമുള്ള പഞ്ഞി മിഠായിയില്‍ അപകടകരമായ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിൻ്റെ യോഗത്തിന് ശേഷം ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു.

കളർ പഞ്ഞി മിഠായി ഉണ്ടാക്കിയാല്‍ കർശന നടപടി സ്വീകരിക്കും.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

നിറം ഉപയോഗിക്കാതെ ഉണ്ടാക്കുന്ന പഞ്ഞി മിഠായിയാണ് വില്‍ക്കാൻ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ഞി മിഠായിക്ക് പിങ്ക് നിറം നല്‍കുന്നതിന് റോഡാമൈൻ ബി എന്ന രാസവസ്‌തു ഉപയോഗിക്കുന്നു.

അർബുദത്തിന് കാരണമാകുന്ന വസ്തുവാണ് ഇത്.

വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു കെമികല്‍ ഡൈയാണ് റോഡാമൈൻ ബി.

ഇത് കഴിക്കുന്നത് ജീവന് തന്നെ അപകടമാണ്.

നിയമം ലംഘിച്ചാല്‍ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച്‌ തടവ് ശിക്ഷ ലഭിക്കും.

കൂടാതെ 10 ലക്ഷം രൂപ പിഴ ചുമത്തുമെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

ഗോബി മഞ്ചൂരി നിരോധിക്കാൻ പറ്റാത്ത ഒരു സസ്യാഹാരമാണ്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

എന്നാല്‍, ഗോബി മഞ്ചൂരി തയ്യാറാക്കുമ്പോള്‍ കൃത്രിമ നിറം ഉപയോഗിക്കാനാവില്ല.

സംസ്ഥാനത്തുടനീളം 170-ലധികം ഗോബി മഞ്ചൂരികളുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 107 സാംപിളുകളില്‍ ഹാനികരമായ കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.

ടാർട്രസീൻ, സണ്‍ സെറ്റ് യെലോ, കാർമോസിൻ എന്നീ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഗോബി മഞ്ചൂരി ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
[masterslider id="10"]

Related posts