കേരളത്തിലേക്കുള്ള ഈ ട്രെയിൻ വൈകി ഓടുന്നത് പതിവ്; കാത്തുനിന്ന് മടുത്ത് മലയാളികളും

മൈസൂരു – കൊച്ചുവെളി എക്സ്പ്രസ് (16315/16316) യാത്ര പുറപ്പെടാൻ സ്ഥിരമായി വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു.

മൈസൂരുവിൽ നിന്നും ഉച്ചയ്ക്ക് 12:50ന് പുറപ്പെടേണ്ട ട്രെയിൻ ഇന്നലെ പുറപ്പെട്ടത് വൈകിട്ട് 3:40ന്.

ബംഗളുരു മാജിസ്റ്റിക് കെ. എസ്. ആർ സ്റ്റേഷനിൽ 4:35ന് എത്തേണ്ട ട്രെയിൻ എത്തിയതാകട്ടെ രാത്രി 7:07നും.

രണ്ടാഴ്ചക്കിടെ 3 തവണയാണ് ട്രെയിൻ ഇത്തരത്തിൽ വൈകിയത്. കൊച്ചു വേളിയിൽ നിന്നുള്ള ട്രെയിൻ 11:15 നാണ് മൈസൂരുവിൽ എത്തേണ്ടത്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

എന്നാൽ മിക്ക ദിവസങ്ങളിലും ട്രെയിൻ എത്താൻ ഉച്ചയ്ക്ക് 13 കഴിയുന്നതാണ് മടക്ക സർവീസ് വൈകാൻ കാരണമെന്നാണ് വിശദീകരണം.

കോച്ചുകളുടെ ശുചീകരണത്തിനും ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നതിനും ശേഷം വൈകി പുറപ്പെടുന്ന ട്രെയിൻ വഴിമാധ്യേ സ്റ്റേഷനുകളിൽ ഒട്ടേറെ നേരം പിടിച്ചിടും.

ഇതോടെ കൊച്ചുവേളിയിൽ യാത്ര അവസാനിക്കുന്നത് 3-4 മണിക്കൂർ വൈകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts