സദാചാര ഗുണ്ടായിസം കേസിൽ വഴിത്തിരിവ്: ഏഴ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി യുവതി

ബംഗളൂരു: ഹാവേരി ജില്ലയിലെ ഹംഗലിൽ ബുധനാഴ്ച പുറത്തുവന്ന സദാചാര പോലീസിംഗ് സംഭവം വൻ വഴിത്തിരിവിൽ. അക്രമികൾ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി യുവതി.

ഹോട്ടൽ മുറിയിൽ വച്ച് തന്നെ ആക്രമിച്ച ശേഷം കാട്ടിലേക്ക് കൊണ്ടുപോയി ഏഴ് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായും പിന്നീട് ബസ് സ്റ്റോപ്പിന് സമീപം ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും ഇരയായ യുവതി വീഡിയോയിൽ പറയുന്നു.

ബുധനാഴ്ച, ഹംഗലിലെ ഹോട്ടൽ മുറിയിൽ ഒരു സംഘം പുരുഷന്മാർ പുരുഷനെയും യുവതിയെയും മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വ്യത്യസ്‌ത വിശ്വാസമുള്ള യുവതിയുമായി യുവാവിനെ കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികൾ ഇയാളെ മർദിച്ചത്.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

മറ്റൊരു വീഡിയോയിൽ കാറിനുള്ളിൽ വെച്ച് പ്രതികൾ യുവതിയെ മർദിക്കുന്നതു കാണാം. ബുധനാഴ്ച ഹംഗൽ പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. സംഭവത്തിന്റെ കൃത്യമായ തീയതി ഇതുവരെ കണ്ടെത്താനായിട്ടില്ല, ഇത് കഴിഞ്ഞയാഴ്ച നടന്നതാകാമെന്ന് പോലീസ് സംശയിക്കുന്നത്.

വ്യാഴാഴ്ച, വാഹനത്തിൽ കയറ്റി കാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പ്രതികൾ തന്നെ ആക്രമിച്ചതായി ഇരയായ യുവതി വീഡിയോയിൽ ആരോപിച്ചു.

അവിടെ വെച്ച് തന്നെ ഏഴ് പേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്നും കൂടാതെ കാട്ടിൽ ഉള്ള മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തതായും യുവതി വീഡിയോയിലൂടെ ആരോപിച്ചു.

കുറച്ച് സമയത്തിന് ശേഷം, ഏഴ് പുരുഷന്മാരിൽ മൂന്ന് പേർ തന്നെ കാറിൽ കയറ്റി, സിർസിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിന് സമീപം പുറത്തേക്ക് തള്ളിയതായും യുവതി കൂട്ടിച്ചേർത്തു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ഉത്തര കന്നഡ ജില്ലയിലെ സിർസിയിൽ നിന്നുമാണ് ഇരയായ പെൺകുട്ടി ഒരാളുമായി ഹംഗലിലെ ലോഡ്ജിൽ വന്നതാണെന്ന് പറയപ്പെടുന്നുത്.

ബുർഖ ധരിച്ച യുവതി വ്യത്യസ്ത മതസ്ഥനൊപ്പം ഹോട്ടലിൽ കയറുന്നത് കണ്ട പ്രതികൾ ഹോട്ടലിലെ ജീവനക്കാരനെന്ന വ്യാജേന മുറിയിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഹംഗൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts