മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമി സുരേഷിന് പരിക്ക് 

മിക്സി പൊട്ടി തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്.

പാചക വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

മിക്‌സിയുടെ ബ്ലേഡ് കയ്യില്‍തട്ടി വലത് കയ്യിലെ അഞ്ച് വിരലുകളും മുറിയുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. ഫോട്ടോ ഉൾപ്പെടെ താരം പങ്കുവച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള കുക്കിങ് വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പച്ചമാങ്ങ രസം ഉണ്ടാക്കുകയായിരുന്നു അഭിരാമി. വേവിച്ച പച്ചമാങ്ങ മിക്‌സിയില്‍ ഇട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി മിക്സി പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

അപകടശേഷം പത്ത് മിനിറ്റോളം എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഒരു ബോധവുമുണ്ടായിരുന്നില്ല. തലകറങ്ങുന്നതുപോലെയും ഛര്‍ദിക്കാന്‍ വരുന്നതുപോലെയുമായിരുന്നു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നുമാണ് ഗായിക പറയുന്നത്.

താന്‍ കുക്കിങ് ചെയ്യാന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമായിട്ടാണെന്നും താരം പറഞ്ഞു.

ഇത് കാരണം താന്‍ കുക്കിങ് അവസാനിപ്പിക്കുമെന്ന് കരുതേണ്ട.

കുറച്ചുനാളത്തെ വിശ്രമത്തിനു ശേഷം താന്‍ തിരിച്ചുവരുമെന്നും അഭിരാമി പറഞ്ഞു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ആശുപത്രിയില്‍ ചികിത്സ തേടിയ താരം ഇപ്പോള്‍ വിശ്രമത്തിലാണ്. തനിക്ക് വലിയ പ്രശ്‌നങ്ങളില്ലെന്നും പേടിക്കേണ്ടതില്ലെന്നും താരം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts