നടി തൃഷ വിവാഹിതയാകുന്നു; വരൻ മലയാളി നിർമ്മാതാവ് 

ചെന്നൈ: തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്.

മലയാളത്തില്‍ നിന്നുള്ള പ്രമുഖ സിനിമാനിര്‍മാതാവാണ് വരനെന്നാണ് സൂചന.

നടിയോ നടിയുമായ ബന്ധപ്പെട്ട വൃത്തങ്ങളോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും വരനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

താൻ സന്തോഷവതിയായ അവിവാഹിതയാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തൃഷ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഉദ്ദേശിച്ച സമയത്ത് അത് സംഭവിക്കുമെന്നും തിരക്കില്ലെന്നും നടി പറഞ്ഞിരുന്നു.

  യൂണിഫോമിലെ 'ലീലകൾ' സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്

ഉത്തരവാദിത്തത്തിന്‍റെ പേരിൽ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും അങ്ങനെയാണെങ്കില്‍ പിന്നീട് വിവാഹമോചനം നേടുമെന്നും തൃഷ വ്യക്തമാക്കിയിരുന്നു.

2015 ല്‍ ബിസിനസുകാരനായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പിന്നീട് മൂന്നു മാസങ്ങള്‍ക്ക് ശേഷം വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതിനു പിന്നാലെ വരുണ്‍ നിര്‍മിക്കുന്ന ചിത്രവും തൃഷ ഉപേക്ഷിച്ചിരുന്നു. 2020ല്‍ നടി ചിമ്പുവുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!

എന്നാൽ, മകന് അനുയോജ്യയായ വധുവിനെ അന്വേഷിക്കുകയാണെന്നും എന്നാൽ ഇതുവരെ ആരുമായും ഡേറ്റിംഗ് നടത്തിയിട്ടില്ലെന്നും പറഞ്ഞാണ് മാതാപിതാക്കൾ വാർത്ത തള്ളിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം
[masterslider id="10"]

Related posts

Click Here to Follow Us