ഫ്ലയിങ് കിസ് ആരോപണത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് അനിൽ ആന്റണി 

ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരായ ഫ്ലയിങ് കിസ് ആരോപണത്തിൽ പ്രതികരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി.

തന്റെ പ്രവൃത്തികളിലൂടെ ഒരു തരത്തിലും പാർലമെന്റിൽ തുടരാൻ യോഗ്യനല്ലെന്ന് രാഹുൽ ഗാന്ധി തെളിയിക്കുകയാണ്.

ഇന്നലെ പാർലമെന്റിൽ സംഭവിച്ചതും അതിന് തെളിവാണെന്നും എത്രയും പെട്ടെന്ന് രാഹുൽ മാപ്പ് പറയണമെന്നും അനിൽ കെ ആന്റണി പറഞ്ഞു.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

പ്രധാനമന്ത്രിയുടെ സ്ഥാനത്തെ അനാദരിച്ചു കൊണ്ട് മുമ്പും രാഹുൽ ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുണ്ട്.

പാർലമെന്റേറിയനും മികച്ച മന്ത്രിയും അതിലുപരി 50 വർഷത്തെ ഗാന്ധി കുടുംബഭരണം ആവസാനിപ്പിച്ച സ്മൃതി ഇറാനിയാണ് പാർലമെന്റിൽ സംസാരിച്ചത്.

കാരണം രണ്ട്, മൂന്ന് മാസത്തിന് ശേഷം പാർലമെന്റിലേക്ക് തിരിച്ചുവരവിൽ അദ്ദേഹത്തിന്റെ ആവലാതികളും നിരാശയും മനസിലാക്കാനാകുമെന്ന് അനിൽ ആന്റണി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രവൃത്തിയെ അപലപിക്കുന്നതിന് പകരം ന്യായീകരിക്കാൻ മത്സരിക്കണമെന്ന് അനിൽ ആന്റണി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
[masterslider id="10"]

Related posts