പശുക്കളെ കടത്തി കൊണ്ടു പോയി; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: പശുക്കളെ അറവുശാലയിലേക്കു കൊണ്ടുപോയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ അംബ്ലമോഗാരു ഗ്രാമത്തില്‍ നിന്ന് പശുക്കളെ വിലകൊടുത്തു വാങ്ങിയശേഷം മിനി വാനില്‍ ഉള്ളാള്‍ താലൂക്കിലെ അലേകലയിലെ അറവുശാലയിലേക്കു കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന അഹമ്മദ് ഇര്‍സാദ്, ഖാലിദ്, ജാഫര്‍ സാദിക്, ഫയാസ് എന്നിവരെ പോലീസ് പിടികൂടി. ഇവരില്‍ ഖാലിദ് കാസര്‍ഗോഡ് സ്വദേശിയാണ്. മറ്റുള്ളവര്‍ ഉള്ളാല്‍ സ്വദേശികളും.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

യാത്രയ്ക്കിടെ വാഹനം കേടാവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനം തള്ളുന്നതിനിടെ ടാര്‍പോളിനില്‍ മറച്ചനിലയില്‍ പശുക്കളെ കണ്ടതു ചിലര്‍ ചോദ്യം ചെയ്തതോടെ നാലുപേരും ഓടിരക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാരുടെ പരാതിയിലാണ് കാലിസംരക്ഷണം-അറവുനിരോധനം നിയമപ്രകാരം പോലീസ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts