ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ 

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിനു കൈമാറി. മഹാരാഷ്ട്ര ലൊഹാര അകോല സ്വദേശി സച്ചിൻ പ്രമോദ് ബക്കൽ (20) ആണ് പിടിയിലായത്. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകിട്ട് നാലോടെ വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് സംഭവം. എൻജിനീയറിൽ നിന്ന് അഞ്ചാമത്തെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു യുവാവ്. ട്രെയിനിനകത്ത് പതിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റിക്കർ ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവർ തടഞ്ഞപ്പോൾ യുവാവ് രക്ഷപ്പെട്ട് തൊട്ടടുത്ത ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് പോയി.

  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ

പിന്നീട് അതേ കോച്ചിൽ എത്തിയപ്പോൾ യാത്രക്കാരും ട്രെയിനിലുണ്ടായിരുന്ന ചില താൽക്കാലിക ജീവനക്കാരും ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോൾ സുരക്ഷാ സേനയ്ക്കു കൈമാറി. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ട്രെയിൻ സർവീസിനെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

യാത്രക്കാരിലൊരാൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് പരാതി അറിയിച്ചതാണ് നടപടി ഊർജിതമാക്കിയത്. സച്ചിൻ പ്രമോദ് എവിടെ നിന്നാണ് ട്രെയിനിൽ കയറിയതെന്നു കണ്ടെത്തിയിട്ടില്ല. സച്ചിന്റെ കയ്യിൽ ടിക്കറ്റ് ഇല്ലായിരുന്നു. മഹാരാഷ്ട്രയിൽ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ കുറച്ചു ദിവസം മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും മനോദൗർബല്യമുള്ള വ്യക്തിയാണെന്ന് സംശയമുണ്ടെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിർത്തിയ ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് സമ്മാനമായി വീണ്ടും പുതിയ സംഭവം ഉണ്ടാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
[masterslider id="10"]

Related posts