ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത്, എം.ഡി.എം.എയുമായി ദമ്പതികൾ അടക്കം 4 പേർ പിടിയിൽ

കൽപറ്റ: മുത്തങ്ങയിൽ വാഹന പരിശോധന നടത്തുന്നതിനിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ദമ്പതികളടക്കം നാല് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ. വീട്ടിൽ ഫിറോസ് ഖാൻ, പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പി.കെ. യൂസഫലി , ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻ കണ്ടി ആയിഷ നിഹാല , കണ്ണൂർ കക്കാട് പറയിലകത്ത് പി. നദീർ എന്നിവരാണ് പിടിയിലായത്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ഇവരിൽനിന്ന് 156 ഗ്രാം എം.ഡി.എം.എ പോലീസ് പിടികൂടി. ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ എം.ഡി.എം.എ വേട്ടയാണിത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്ത് വിൽപനക്കായി കൊണ്ടുപോകുകയായിരുന്നു മയക്കുമരുന്ന് ജില്ല പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, ബത്തേരി എസ്‌ഐ സി.എം. സാബുവും സംഘവും പിടികൂടിയത്. കാറിന്റെ മുകൾഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

മയക്കുമരുന്ന് ചില്ലറ വിൽപനക്കായി ഉപയോഗിക്കുന്ന ത്രാസും കവറുകളും മറ്റ് ഉപകരണങ്ങളും സംഘത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്. സംഘം സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകളെ മറയാക്കി ഇത്തരത്തിൽ നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts