തീ ചാമുണ്ഡി തെയ്യംകെട്ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി; കേസെടുത്ത് ബാലവകാശ കമ്മീഷന്‍

കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തെയ്യംകെട്ടിയ സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. കണ്ണൂര്‍ ചിറക്കലിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ആചാരത്തിന്റെ ഭാഗമായി തെയ്യം തീ കനലില്‍ ചാടുന്നുണ്ട്. തെയ്യം കഴിഞ്ഞതിന് പിന്നാലെ അവശനിലയിലുള്ള കോലധാരിയായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്റെ നടപടി.

  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."

ചിറക്കല്‍ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. കുട്ടിയെക്കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിക്കരുതെന്ന് നേരത്തെ തന്നെ ബാലാവകാശ കമ്മീഷന്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി?; പ്രഖ്യാപനം 12 മണിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
[masterslider id="10"]

Related posts

Click Here to Follow Us